
ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറി; കേന്ദ്രം ഇംപീച്ച് ചെയ്യാന്‍ തുനിഞ്ഞു; ധന്‍കറിന്റെ രാജിയില്‍ ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തല്‍
ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലും ഏതോ വിഷയത്തില്‍ സര്‍ക്കാരുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായതായും ഗുരുമൂര്‍ത്തി പറഞ്ഞു

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് എതിരെ ഇംപീച്ച്മെന്റിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നതായി ആര്‍എസ്എസ് സൈദ്ധാന്തികന്റെ വെളിപ്പെടുത്തല്‍. ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലും ഏതോ വിഷയത്തില്‍ സര്‍ക്കാരുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായതായും ഗുരുമൂര്‍ത്തി പറഞ്ഞു. അതിനാലാണ് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് എസ് ഗുരുമൂര്‍ത്തി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
ഭരണകക്ഷിക്ക് അദ്ദേഹത്തോട് സ്ഥാനം ഒഴിയാനും രാജിവയ്ക്കണമെന്ന് പറയാനും അവകാശമുണ്ടെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. അനാരോഗ്യമെന്ന് വിശദീകരിച്ചാണ് ജഗ്ദീപ് ധന്‍കര്‍ രാജി നല്‍കിയത്. ഉപരാഷ്ട്രപതി പദം ഒഴിഞ്ഞ ശേഷം പരസ്യപ്രസ്താവകള്‍ ഒന്നും അദ്ദേഹം നടത്തിയിരുന്നില്ല.
ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ ഇംപീച്ച്മെന്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരും ജഗ്ദീപ് ധന്‍കറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Reason behind Jagdeep Dhankhar's resignation as Vice President: RSS ideologue reveals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



