
നിര്‍ബന്ധിച്ചുള്ള മത പരിവര്‍ത്തനം മതസ്വാതന്ത്ര്യത്തില്‍പ്പെടില്ല: അലഹബാദ് ഹൈക്കോടതി
പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് നല്കിയ പരാതിയില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മ

ലഖ്നൗ: പൗരന്മാര്ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അനുവദിക്കുണ്ടെന്നും എന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ച് മതം മാറ്റുന്നത് മതസ്വാതന്ത്ര്യത്തില്പ്പെടില്ലെന്നും അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് നല്കിയ പരാതിയില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മറ്റുള്ളവരെ നിര്‍ബന്ധിച്ച് മതംമാറ്റാനുള്ള അവകാശം മതസ്വാതന്ത്ര്യത്തിലില്ലെന്ന് അപേക്ഷ നിരസിച്ചുകൊണ്ട് കോടതി പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം ഇന്ത്യയുടെ സാമൂഹിക ഐക്യം പ്രതിഫലിക്കുന്ന വിധത്തില്‍ എല്ലാ വ്യക്തികള്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഈ നിയമത്തിന്റെ ലക്ഷ്യം ഇന്ത്യയിലെ മതേതരത്വത്തിന്റെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുക എന്നുള്ളതാണ്. ഓരോ വ്യക്തിക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും അവകാശമുണ്ട്. അത് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് രോഹന് രഞ്ജന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അസീം എന്നയാള്‍ പെണ്‍കുട്ടിയെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. താനുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടി സ്വമേധയാ വീട് വിട്ടിറങ്ങി വന്നതാണെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നുമായിരുന്നു എതിര്‍കക്ഷി കോടതിയില്‍ വാദിച്ചത്.
ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ തടഞ്ഞുവെക്കുകയും ഇസ്ലാമിക നിയമങ്ങള്‍ അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. വിവാഹത്തിന് മുമ്പ് ഇസ്ലാമിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതായി രേഖാമൂലമുള്ള അപേക്ഷകളുടെ തെളിവുകള്‍ ഹാജരാക്കാന്‍ എതിര്‍കക്ഷിക്ക് സാധിച്ചിട്ടില്ല. വിവാഹത്തിന് ശേഷമാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നസീമിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

'നഗരത്തില്‍ ചെറുവാഹനങ്ങളെ പേടിപ്പിക്കാന്‍ ആരാണ് അധികാരം നല്‍കിയത്?; ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്മാരല്ല'

