
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാത്തിയ ജില്ലയില്‍ കെടുതി വിലയിരുത്താനെത്തിയ മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയത്.
ദുരിതമേഖലയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ദുരന്തനിവാരണ സേന അംഗങ്ങള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെള്ളപ്പൊക്കത്തില്‍ വീടിന്റെ ടെറസില്‍ കുടുങ്ങിപ്പോയ 9 പേരെ മന്ത്രി കണ്ടത്.
ടെറസ് ഒഴികെ വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം വെള്ളത്തിലായിരുന്നു. കനത്ത ഒഴുക്കും കാറ്റും അവഗണിച്ചു മന്ത്രിയും സംഘവും അവര്‍ക്കരികിലേക്ക് പോയി. വീടിന് അടുത്തെത്തുന്നതിനു തൊട്ടുമുമ്പ് ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് ബോട്ടിന്റെ എഞ്ചിന് തകര്‍ന്നു.
മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ ഒന്‍പത് പേരേയും ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തുകയായിരുന്നു.
Not only villagers stuck in village panchayat building, but also state's home minister Narottam Mishra (he went by boat to rescue them), was finally airlifted by the IAF helicopter in Kotra village of Datia district on Wednesday. @NewIndianXpress @khogensingh1 @gsvasu_TNIE pic.twitter.com/wOlQMZfhc2
â Anuraag Singh (@anuraag_niebpl) August 4, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


