ലിഫ്റ്റില്‍ വളര്‍ത്തുനായ, ചോദ്യംചെയ്യല്‍ കയ്യാങ്കളിയായി; യുവതിയുടെ മുഖത്തടിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്- വീഡിയോ
നോയിഡയില്‍ വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം

ലക്നൗ: നോയിഡയില്‍ വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം. തര്‍ക്കം നായയുടെ ഉടമയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തമ്മില്‍ അടിപിടിയില്‍ കലാശിച്ചു. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് എറിഞ്ഞ് കളഞ്ഞതിനെ തുടര്‍ന്ന് രോഷാകുലനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് യുവതിയുടെ മുഖത്തടിച്ചു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ആര് പി ഗുപ്ത യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നത് തര്‍ക്കത്തില്‍ കലാശിച്ച സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. നോയിഡ ഹൈ റെയ്സിലാണ് പുതിയ സംഭവം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ആര് പി ഗുപ്തയും പാര്‍ക്ക് ലൗറേറ്റ് സൊസൈറ്റി സെക്ടര്‍ 108ലെ യുവതിയും തമ്മിലായിരുന്നു വാക്ക്തര്‍ക്കം. വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ യുവതി തയ്യാറാവാതിരുന്നതാണ് വാക്ക്തര്‍ക്കത്തിന് കാരണം.
വാക്ക്തര്‍ക്കത്തിനിടെ, ഇരുവരും ഫോണില്‍ വീഡിയോ ചിത്രീകരണം ആരംഭിച്ചു. അതിനിടെ വീഡിയോ ചിത്രീകരണം തടയുന്നതിന് ആര് പി ഗുപ്തയുടെ കൈയിലുള്ള ഫോണ്‍ യുവതി തട്ടിയെടുത്ത് വലിച്ചെറിഞ്ഞതാണ് അടിപിടിയില്‍ കലാശിച്ചത്. ഇതിന് പിന്നാലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
തിരിച്ചടി എന്ന നിലയില്‍ യുവതിയുടെ ഭര്‍ത്താവ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
There was again a dispute over a dog in the lift in Noida. Retired IAS officer R. P GUPTA accused of slapping a woman. Woman stopped for walking with dog, Retired IAS got furious when woman did not come out in lift, Controversy broke out over woman making video. pic.twitter.com/zFTgf8hEuf
â Save Children from #Stray_Dog_Menace (@IndianFightSdm) October 31, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

