രോഹിണി കോടതിയിലെ വെടിവയ്പ്; അക്രമികളെ സഹായിച്ച രണ്ട് പേർ അറസ്റ്റിൽ

രോഹിണി കോടതിയിലെ വെടിവയ്പ്; അക്രമികളെ സഹായിച്ച രണ്ട് പേർ അറസ്റ്റിൽ

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:49 am IST

ന്യൂഡൽഹി: രോഹിണി കോടതിയിലെ വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. അക്രമികളെ സഹായിച്ച ഉമങ്, വിനയ് എന്നിവരെ ഡൽഹി സ്പെഷൽ സെല്ലാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. കോടതി മുറിക്കുള്ളിൽ നടന്ന വെടിവയ്പ്പിൽ ഗുണ്ടാതലവനടക്കം നാല് പേരാണ് മരിച്ചത്. 

കൊടും കുറ്റവാളി ജിതേന്ദർ ഗോഗിയാണ് മരിച്ച ഒരാൾ. അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികൾ വെടിവെയ്ക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രത്യക്രമണത്തിലാണ് അക്രമികളെ വധിച്ചത്. 

സുരക്ഷാ വീഴ്ചയിൽ ഡൽഹി പൊലീസിനെതിരെ വിമർശനം ശക്തമായിരുന്നു. അതിനിടെയാണ് അറസ്റ്റ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായിട്ടായിരുന്നു കോടതിയിലെ ആക്രമണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now