
ആറ് വയസുകാരി ട്രെയിനിനകത്ത്, തിരക്കിൽപെട്ട് ഉമ്മ പ്ലാറ്റ്ഫോമിൽ കുടുങ്ങി; പൊന്നുമോളെ അമ്മയുടെ കൈയിലെത്തിച്ച് വനിതാ കോൺസ്റ്റബിൾ, അപകടം ഒഴിവായി
ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ യാത്രക്കാരിക്ക് രക്ഷകയായി വനിതാ കോൺസ്റ്റബിൾ
മുംബൈ: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ യാത്രക്കാരിക്ക് രക്ഷകയായി വനിതാ കോൺസ്റ്റബിൾ. ആറ് വയസുകാരിയായ മകൾ ട്രെയിനിനകത്ത് കയറിയിട്ടും പ്ലാറ്റ്‌ഫോമിലെ തിക്കിലുതിരക്കിലും പെട്ടുപോയതോടെയാണ് റിജ്ബാൻ സഫാദ് ഖാൻ എന്ന യുവതി പരിഭ്രാന്തിയിലായത്. ആവുന്നത്ര ശക്തിയെടുത്ത് അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചപ്പോൾ ചുവടുപിഴച്ച റിജ്ബാനെ അപകടത്തിൽ നിന്ന് രക്ഷിച്ചത് റെയിൽവെ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ്.
മുംബൈയിലെ മുമ്പ്ര സ്റ്റേഷനിലാണ് സംഭവം. മകളോടൊപ്പം ട്രെയിൻ കയറാൻ നിൽക്കുകയായിരുന്നു റിജ്ബാൻ. തിരക്ക് കൂടുതലായതിനാൽ മകളെ ആദ്യം ട്രെയിനിനകത്ത് കയറ്റി. എന്നാൽ റിജ്ബാൻ കയറുന്നതിന് മുമ്പ് ട്രെയിൻ പ്ലാറ്റ്ഫോമിൻ നിന്ന് നീങ്ങിത്തുടങ്ങി. ആവുന്നത്ര ശക്തിയെടുത്ത് അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചപ്പോൾ റിജ്ബാന്റെ ചുവടുപിഴച്ചു.
ഉമ്മ ട്രെയിനിൽ കയറിയിട്ടില്ലെന്നറിഞ്ഞ ആറു വയസുകാരി നിലവിളിച്ച് പുറത്തേക്ക് ചാടാൻ ഒരുങ്ങുന്നത് കണ്ട വനിതാ കോൺസ്റ്റബിൾ അനുരാധ പഗോട്ട ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയി. കുട്ടിയെ സമാധാനിപ്പിച്ച് അടുത്ത സ്റ്റേഷൻ വരെ കൂടെ യാത്ര ചെയ്തു ഉമ്മയുടെ അരികിൽ തിരിച്ചെത്തിച്ചതും അനുരാധയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



