കടം വാങ്ങിയ 5000രൂപ മടക്കിനല്‍കിയില്ല; ആദിവാസി യുവാവിനെ ജീവനോടെ തീകൊളുത്തി 

ആശുപത്രിയില്‍ എത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST
Edited by :migrator

ഭോപ്പാല്‍: കടംവാങ്ങിയ അയ്യായിരം രൂപ തിരികെ നല്‍കാത്തതിന്റെ പേരില്‍ ആദിവാസി യുവാവിനെ ജീവനോടെ തീകൊളുത്തി. 32 വയസ്സുള്ള വിജയ് സഹാരിയ എന്ന യുവാവാണ് ക്രൂരതയ്ക്കിരകയായത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിയ വിജയ് ചികിത്സയിലിരിക്കെ മരിച്ചു. 

ഭോപ്പാലില്‍ നിന്ന് 214 കിലോമീറ്റര്‍ അകലെയുള്ള ഗുണ ജില്ലയിലാണ് സംഭവം. രാദേശ്യാം ലോധ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കൃഷിപണിക്കാരനായ വിജയ് ലോക്ക്ഡൗണ്‍ നാളിലാണ് പണം പലിശയ്ക്ക് കൊടുക്കാറുള്ള ലോധയില്‍ നിന്ന് 5000 രൂപ വാങ്ങിയത്. ഇതിനുപിന്നാലെ വിജയ് ലോധയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ശമ്പളം ചോദിച്ചപ്പോള്‍ വാങ്ങിയ പണം തിരികെ നല്‍കാനായിരുന്നു മറുപടി. 5000രൂപ കുറച്ച് ബാക്കിയുള്ള പണം നല്‍കാന്‍ വിജയ് ആവശ്യപ്പെട്ടെങ്കിലും ലോധ സമ്മതിച്ചില്ല. 

വെള്ളിയാഴ്ച ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ലോധ വിജയിയെ മര്‍ദ്ദിച്ചു. ഒരു കന്നാസില്‍ മണ്ണെണ്ണയുമായെത്തിയ ഇയാള്‍ വിജയയിടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. മരിച്ച വജയിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ഗുണ കളക്ടര്‍ കുടുംബത്തിന് 20,000രൂപ നല്‍കി. എസ് സി/എസ് ടി ആക്ട് പ്രകാരം ഇയാളുടെ കുടുംബത്തിന് 8.50ലക്ഷം രൂപ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now