മുസ്ലിംകള്‍ക്കിയിലെ ബഹുഭാര്യാത്വം; പരിശോധിക്കാന്‍ പുതിയ ഭരണഘടനാ ബെഞ്ച്
ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്
ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു രൂപം നല്‍കും. തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കുന്നതിന്, മറ്റൊരാളെ നിക്കാഹ് ചെയ്ത് തലാഖ് ചൊല്ലുന്ന ആചാരമാണ് നിക്കാഹ് ഹലാല.
ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്. നേരത്തെ ഈ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വിരമിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ഹേമന്ദ് ഗുപ്തയും വിരമിച്ച സാഹചര്യത്തില്‍ പുതിയ ബെഞ്ച് രൂപീകരിക്കേണ്ടിവരുമെന്ന്, ഹര്‍ജിക്കാരില്‍ ഒരാളായ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചത്.
കേസില്‍ മനുഷ്യാവകാശ കമ്മിഷന്, വനിതാ കമ്മിഷന്, ന്യൂനപക്ഷ കമ്മിഷന് എന്നിവരെ കക്ഷി ചേര്‍ത്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


