
ഉച്ചഭക്ഷണ പദ്ധതി; 11.8 കോടി വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ
എന്നാൽ വളരെ കുറഞ്ഞ തുകയായിരിക്കും വിദ്യാർഥികൾക്ക് ലഭിക്കുക എന്നും അഭിപ്രായം ഉയരുന്നുണ്ട്
ന്യൂഡൽഹി: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയിരുന്ന പണം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് എത്തും. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ അർഹരായ എല്ലാ വിദ്യാർഥികളുടേയും അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യും. പ്രത്യേക ക്ഷേമ നടപടിയായിട്ടാണ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി പണം നേരിട്ട് വിതരണം ചെയ്യാനൊരുങ്ങുന്നത്.
രാജ്യത്തെ 11.20 ലക്ഷം സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ 11.8 കോടി വിദ്യാർത്ഥികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവ് ആണ് ഇത്തരത്തിൽ വിദ്യാർഥികൾക്ക് നേരിട്ട് വിതരണം ചെയ്യുക. ഇതിന് വേണ്ടി കേന്ദ്രസർക്കാർ 1200 കോടി രൂപ അധികമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകും.
മഹാമാരി കാലത്ത് കുട്ടികളുടെ പോഷക അളവ് സംരക്ഷിക്കുന്നതിനും അവരുടെ പ്രതിരോധശേഷി സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ വളരെ കുറഞ്ഞ തുകയായിരിക്കും വിദ്യാർഥികൾക്ക് ലഭിക്കുക എന്നും അഭിപ്രായം ഉയരുന്നുണ്ട്. നിലവിലെ നിരക്കിൽ ഒരു കുട്ടിക്ക് വെറും 100 രൂപയായിരിക്കും ഒറ്റത്തവണയായി നേരിട്ട് കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ എന്നും സൂചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


