ചേച്ചിയുടെ വിവാഹത്തിന് കരുതിവച്ച ഒരുലക്ഷം രൂപ മോഷ്ടിച്ചു; ഐ ഫോണ്‍ വാങ്ങിയതിന് ശകാരം; 17കാരന്‍ തൂങ്ങിമരിച്ചു

ഐ ഫോണ്‍ വാങ്ങാനായി വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പതിനേഴുവയസുകാരന്‍ ആത്മഹത്യ ചെയ്തു.

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST


മുംബൈ: ഐ ഫോണ്‍ വാങ്ങാനായി വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു. താനെയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി അമ്മാവനൊപ്പം താമസിക്കുകയായിരുന്നു. 

കല്യാണിലെ റെയില്‍വേ ട്രാക്കിന് സമീപത്തെ മരത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ച കുട്ടി യുപിയില്‍ പിതാവിനെ കാണാന്‍ പോയിരുന്നു. തിരികെ വരുമ്പോള്‍ മൂത്ത മകളുടെ വിവാഹത്തിനായി കരുതിവച്ച ഒരുലക്ഷത്തിലധികം രൂപ മോഷ്ടിച്ചതായി കണ്ടെത്തി. പിന്നീട് ഈ പണം കൊണ്ട് ഐ ഫോണ്‍ വാങ്ങി.

ഇതറിഞ്ഞതിനെ തുടര്‍ന്ന് പിതാവ് കുട്ടിയെ വഴക്ക് പറയുകയും താനെയിലേക്ക് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now