
News Now
പാലും തൈരും കഴിക്കില്ല, വർക്ക്ഔട്ട് മുടങ്ങാതിരിക്കാൻ താമസിക്കുന്ന മുറിയിൽ പ്രത്യേകം ജിം സൗകര്യം, രജനീകാന്തിന്റെ ഫിറ്റ്നസ് രഹസ്യം

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര് മഹേഷ്

യുവ സംവിധായകനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വിയോഗം ആദ്യ സീരീസ് റിലീസായതിന് പിന്നാലെ

വെറുതെ കാശ് കളയല്ലേ..; വീട്ടില് വാട്ടര് ഹീറ്റര് വാങ്ങുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

ന്യൂഡല്ഹി: അസം മുന് സംസ്ഥാന പ്രസിഡന്റ് റിപുണ് ബോറ കോണ്ഗ്രസില് നിന്നും രാജിവെച്ചു. കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കാണ് രാജിക്കത്ത് നല്കിയത്. പാര്ട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് മുന് എംപി കൂടിയായ ബോറയുടെ രാജിക്ക് കാരണം.
ബിജെപിയെ നേരിടുന്നതില് പാര്ട്ടി നേതൃത്വം വീഴ്ച വരുത്തുന്നുവെന്നും, സംസ്ഥാന കോണ്ഗ്രസിലെ ഒരുപറ്റം മുതിര്ന്ന നേതാക്കള് ബിജെപിയുമായി രഹസ്യബന്ധം പുലര്ത്തുന്നതായും റിപുണ് ബോറ ആരോപിക്കുന്നു. അസം മുഖ്യമന്ത്രിയുമായി ഈ നേതാക്കള്ക്ക് രഹസ്യ ഇടപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1976 മുതല്, വിദ്യാര്ത്ഥി കാലഘട്ടം മുതല് കോണ്ഗ്രസില് താന് പ്രവര്ത്തിക്കുന്നതാണ്. പലവിധ കാലങ്ങളിലായി പല പദവികള് തന്ന് പാര്ട്ടി തന്റെ സേവനം വിനിയോഗിച്ചിട്ടുണ്ട്. അതിലെല്ലാം നേതൃത്വത്തോട് നന്ദിയുണ്ട്. ബിജെപി ജനാധിപത്യത്തിന് വന്വെല്ലുവിളിയായി മാറുന്ന വേളയിലും, അതിനെതിരെ പോരാടുന്നതിന് പകരം പാര്ട്ടി നേതാക്കള് സ്വാര്ത്ഥ താല്പ്പര്യങ്ങള്ക്കായി ബിജെപിക്ക് കീഴടങ്ങുകയാണെന്നും റിപുണ് ബോറ കുറ്റപ്പെടുത്തി.
അടുത്തിടെ അസമില് നിന്നും രാജ്യസഭയിലേക്ക് കോണ്ഗ്രസ് ടിക്കറ്റില് റിപുണ് ബോറ മത്സരിച്ചിരുന്നു. എന്നാല് കോണ്ഗ്രസ് എംഎല്എമാരുടെ വോട്ട് അസാധുവായതോടെ റിപുണ് ബോറ പരാജയപ്പെടുകയായിരുന്നു. ചില പാര്ട്ടി നേതാക്കള് ബിജെപിയുമായി ഒത്തുകളിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നും റിപുണ് ബോറ ആരോപിക്കുന്നു.
കോണ്ഗ്രസില് നിന്നും രാജിവെച്ച റിപുണ് ബോറ തൃണമൂല് കോണ്ഗ്രസില് ചേര്ന്നു. തൃണമൂല് കോണ്ഗ്രസ് ജനറല് സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്ജിയുടെ സാന്നിധ്യത്തിലാണ് റിപുണ് ബോറ പാര്ട്ടിയില് ചേര്ന്നത്.
#UPDATE | Former Assam Congress president Ripun Bora joins TMC in the presence of TMC MP Abhishek Banerjee
â ANI (@ANI) April 17, 2022
Pic credit: Abhishek Banerjee's Twitter handle pic.twitter.com/U3YcUhpv9z
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


