
News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

ലഖ്നൗ: മോഷണക്കുറ്റം ആരോപിച്ച് ഉത്തര്പ്രദേശില് യുവാവിനെ പോസ്റ്റില് കെട്ടിയിട്ട് മര്ദ്ദിച്ചു. സഹരന്പൂരിലെ പാരാമൗണ്ട് കോളനിക്ക് സമീപമാണ് സംഭവം. ഏഴ് പേര്ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
മുഹമ്മദ് റഹ്മാന് എന്ന യുവാവ് ഒരു നിര്മ്മാണ സ്ഥലത്ത് നിന്ന് കമ്പികള്
മോഷ്ടിച്ചതായി സംശയിച്ചതിനെ തുടര്ന്ന് ആള്ക്കൂട്ടം മര്ദിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി സദര് ബസാര് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചതിന് പിന്നാലെ വിഷയത്തില് പൊലീസ് കേസ് എടുക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അമിത് ശര്മ യുവാവിനെ മര്ദിക്കുന്നതും കൂടെയുള്ളവരോട് യുവാവിനെ മര്ദിക്കാന് പറയുന്നതും വീഡിയോയില് കേള്ക്കാം.
Trigger Warning: Disturbing Visual.
â Hate Detector (@HateDetectors) December 6, 2023
In #UttarPradesh's #Saharanpur, a man suspected of theft was tied to a pole and brutally flogged using a stick by accused identified as Amit Sharma. pic.twitter.com/NrzJ0ecq9E
ഏഴംഗസംഘം തന്നെ മോഷ്ടാവ് എന്ന് പറഞ്ഞ് മര്ദിക്കുകയായിരുന്നെന്ന് റഹ്മാന് പൊലീസില് മൊഴി നല്കി. അടിയേറ്റ് യുവാവ് നിലവിളിക്കുന്നുണ്ടെങ്കിലും അമിത് ശര്മ ഇയാളെ മര്ദിക്കുന്നത് വീഡിയോയില് കാണാം. കൂടി നില്ക്കുന്നവര് ഇടപെടാതെ നോക്കിനില്ക്കന്നതും വീഡിയോയില് വ്യക്തമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



