ഗുരുദ്വാരയില്‍ മദ്യപിച്ച സ്ത്രീയെ വെടിവച്ചു കൊന്നു; പ്രതിക്ക് സൗജന്യ നിയമസഹായം

മതവികാരം വ്രണപ്പെട്ടതിനെ തുടര്‍ന്നുള്ള പെട്ടെന്നുള്ള പ്രകോപനമാണ് സൈനിയുടെ പ്രതികരണത്തിന് കാരണമായതെന്ന് ധാമി അറിയിച്ചു.

പഞ്ചാബ് പൊലീസ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST


അമൃത്സര്‍: പട്യാലയിലെ ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ച് കൊന്ന കേസിലെ പ്രതിക്ക് സൗജന്യ നിയമസഹായം നല്‍കുമെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി അറിയിച്ചു. ആളുകളുടെ മതവികാരം ഗുരുദ്വാരയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അതിനു ഭംഗം വരുന്നതിന് അംഗീകരിക്കാനാകില്ലെന്ന് എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി പറഞ്ഞു.

മതവികാരം വ്രണപ്പെട്ടതിനെ തുടര്‍ന്നുള്ള പെട്ടെന്നുള്ള പ്രകോപനമാണ് സൈനിയുടെ പ്രതികരണത്തിന് കാരണമായതെന്ന് ധാമി അറിയിച്ചു. സൈനിയുടെ കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കാനാണ് എസ്ജിപിസി തീരുമാനം. സൈനിക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുദ്വാരയിലെ 'സരോവറിന്' സമീപത്ത് വച്ച് മദ്യപിച്ച പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയെ സൈനി വെടിവച്ച് കൊല്ലുകയായിരുന്നു. പൊലീസ് യുവതിയെ ഗുരുദ്വാരയില്‍ നിന്നും കൂട്ടികൊണ്ട് പോകുന്നതിനിടെയായിരുന്നു യുവാവ് വെടിവച്ച് കൊലപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now