കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കൊന്നു; സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശനം; 45കാരന്റെ പ്രതികാരം! 

കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കൊന്നു; സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശനം; 45കാരന്റെ പ്രതികാരം! 

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

ഭുവനേശ്വര്‍: കടിച്ച പാമ്പിനെ പിടികൂടി തിരിച്ച് കടിച്ചുകൊന്ന് കര്‍ഷകന്‍ പ്രതികാരം തീര്‍ത്തു. ഒഡിഷയിലെ ജജ്പുരിലുള്ള സലിജംഗ പഞ്ചായത്തിലാണ് സംഭവം. 45കാരനായ കിഷോര്‍ ബദ്രയെന്ന ആദിവാസി കര്‍ഷകനാണ് കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് കൊന്നത്. 

ബുധനാഴ്ച രാത്രിയോടെ തന്റെ നെല്‍വയലിലെ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരും വഴിയാണ് കിഷോറിന്റെ കാലില്‍ പാമ്പ് കടിച്ചത്. പിന്നാലെ കിഷോര്‍ പാമ്പിനെ പിടികൂടി തിരിച്ച് കടിച്ചു കൊല്ലുകയായിരുന്നു.

'കഴിഞ്ഞ ദിവസം രാത്രി കാല്‍നടയായി ഞാന്‍ വീട്ടിലേക്ക് പോകുകയായിരുന്നു. എന്തോ കാലില്‍ കടിച്ചു. ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ വിഷ പാമ്പാണെന്ന് കണ്ടു. തുടര്‍ന്ന് അതിനെ കൈയിലെടുത്ത് ഞാന്‍ തുടരെ തുടരെ കടിച്ചു. അവിടെ വെച്ച് തന്നെ അതിനെ കൊന്നു'- ബദ്ര പറഞ്ഞു.

ചത്ത പാമ്പിനേയും തൂക്കിയെടുത്ത് വീട്ടിലെത്തിയ കിഷോര്‍ സംഭവം ഭാര്യയോട് വിവരിച്ചു. സുഹൃത്തുക്കള്‍ക്ക് മുന്നിലും ബദ്ര പാമ്പിനെ പ്രദര്‍ശിപ്പിച്ചതോടെ ഗ്രാമത്തില്‍ ഇത് വലിയ ചര്‍ച്ചയായി.

അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടാന്‍ ഗ്രാമവാസികളില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും കിഷോര്‍ അതിന് കൂട്ടാക്കിയില്ല. പിന്നീട് പരമ്പരാഗത വൈദ്യനെ സമീപിച്ചു. വിഷമുള്ള പാമ്പിനെ കടിച്ചെങ്കിലും തനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്നും പരമ്പരാഗത വൈദ്യന്റെ ചികിത്സയിലൂടെ പൂര്‍ണ ആരോഗ്യവാനാണെന്നും കിഷോര്‍ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now