
ചെങ്കുത്തായ മലഞ്ചെരുവ് തടസ്സമായില്ല!, ഇരയ്ക്ക് പിന്നാലെ കുതിച്ചുപാഞ്ഞ് ഹിമപ്പുലി; വിസ്മയം- വീഡിയോ
മലമുകളിൽ നിന്നും വേഗത്തിൽ പാഞ്ഞു വരുന്ന പുലിയെക്കണ്ട് ഇര ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ

മഞ്ഞുമൂടിയ മലനിരകളിൽ വെള്ള നിറത്തിലുള്ള ഇടതൂർന്ന രോമങ്ങളോടുകൂടി ഹിമപ്പുലികൾ വിഹരിക്കുന്ന കാഴ്ച ഏറെ മനോഹരവുമാണ്. ഇപ്പോൾ ഹിമപ്പുലികളുടെ വേട്ടയാടൽ എങ്ങനെയാണെന്ന് കൃത്യമായി കാണിച്ചു തരുന്ന ഒരു ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ചെങ്കുത്തായ മലഞ്ചെരുവിലൂടെ ശരവേഗത്തിൽ പാഞ്ഞ് ഇരപിടിക്കുന്ന ഹിമപ്പുലിയുടെ ദൃശ്യങ്ങൾ ലഡാക്ക് മേഖലയിൽ നിന്നുള്ളതാണ്.
മലമുകളിൽ നിന്നും വേഗത്തിൽ പാഞ്ഞു വരുന്ന പുലിയെക്കണ്ട് ഇര ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. ദി വൈൽഡ് ഇന്ത്യയുടെ ട്വിറ്റർ പേജിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. രക്ഷപ്പെടാൻ മലഞ്ചെരുവിലേക്കാണ് ഇര ഓടി നീങ്ങിയത്. അതിനെത്തന്നെ ലക്ഷ്യമാക്കി ഹിമപ്പുലിയും പിന്നാലെ പാഞ്ഞു. ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയിൽ ഇര പരമാവധി വേഗത്തിൽ ഓടുന്നത് വിഡിയോയിൽ കാണാം.
എന്നാൽ ഓട്ടത്തിനിടെ നിലതെറ്റി അത് താഴേക്ക് പതിച്ചു. ഒറ്റക്കുതിപ്പിന് പുലിയും താഴ്‌വരയിലേക്ക് എടുത്തുചാടി. വീണു കിടന്ന ഇരയ്ക്ക് രക്ഷപ്പെടാൻ അവസരം നൽകാതെ ഹിമപ്പുലി അതിനു മേലേക്ക് ചാടി വീണു.
Ghost of the mountains. Most Agile hunters. Snow leopard hunting near Ullay a Shyapu Ladakh Urial on 13th March. Sharing as received. pic.twitter.com/XginjJNOSS
â The Wild India (@the_wildindia) March 15, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



