ബിഹാറിലെ സാരണിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി

നിതീഷ് കുമാര്‍/ പിടിഐ
Last Updated :20 January 2024, 9:10 am IST

News Now

പട്‌ന: ബിഹാറിലെ സാരണിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. മദ്യ ദുരന്തത്തെ കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമായി. 'ആരെങ്കിലും മദ്യം ഉപയോഗിച്ചാല്‍ അവര്‍ മരിക്കും' എന്നായിരുന്നു നിതീഷിന്റെ പരാമര്‍ശം. 

'മദ്യം മോശമാണ്. അത് കഴിക്കാന്‍ പാടില്ല. ആരെങ്കിലും മദ്യം ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ മരിക്കും. ഉദാഹരണം നമ്മുടെ മുന്നിലുണ്ട്' -നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വ്യാജ മദ്യ നിര്‍മ്മാണം നടത്തുന്നവര്‍ക്ക് അത് നിര്‍ത്തി മറ്റു തൊഴിലുകള്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ താന്‍ തയ്യാറാണെന്നും നിതീഷ് പറഞ്ഞു. ആവശ്യമെങ്കില്‍ തുക വര്‍ധിപ്പിക്കാം. ആരും വ്യാജ മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടരുത്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മദ്യ നിരോധനത്തിന്റെ പേരില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവരെ കണ്ടെത്തി പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിതീഷ് പറഞ്ഞു. 

2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനത്തെ തുടര്‍ന്ന് വ്യാജമദ്യ ദുരന്തങ്ങളും സംസ്ഥാനത്ത് തുടര്‍ക്കഥയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates