മകനും മകളും ചെറുമകനും ബിജെപിയില്‍; ഭാര്യമാത്രം കോണ്‍ഗ്രസില്‍, മറുപടിയുമായി അമരീന്ദര്‍
ഭാര്യയും എംപിയുമായ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുന്നതിനെ കുറിച്ച് മറുപടിയുമായി ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
ന്യൂഡല്‍ഹി: ഭാര്യയും എംപിയുമായ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുന്നതിനെ കുറിച്ച് മറുപടിയുമായി ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഭര്‍ത്താവ് ചെയ്യുന്നതെന്തും ഭാര്യ പിന്തുടരേണ്ടതില്ല എന്നാണ് അമരീന്ദറിന്റെ പ്രതികരണം.
തിങ്കളാഴ്ചയാണ് അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ എത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഭാര്യ പ്രണീത് കൗര്‍ ബിജെപിയില്‍ ചേരുന്നില്ലേയെന്ന ചോദ്യം അമരീന്ദറിന് നേരെയുണ്ടായത്.
മന്മോഹന് സിങ് മന്ത്രിസഭയിലെ വിദേശകാര്യ സഹ മന്ത്രിയായിരുന്നു പ്രണീത് കൗര്‍. നിലവില്‍ പട്യാല മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുമാണ്.
അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ് പ്രണീത് കൗറിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. രാജി ആവശ്യപ്പെട്ടാല്‍ അത് എഎപിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനും പ്രണീത് കൗറിനും അറിയാമെന്നും അതുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും ബിജെപി ആരോപിച്ചു.
മകന് രണ്‍ബീര്‍ സിങ്, മകള്‍ ഇന്ദേര്‍ കൗര്‍, ചെറുമകന് നിര്വാന് സിങ് എന്നിവര്‍ക്കൊപ്പമാണ് അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ സംവരണം 50 ശതമാനത്തില്‍ കൂടുന്നത് ഭരണഘടനാ വിരുദ്ധം; സര്‍ക്കാര്‍ നയം റദ്ദാക്കി ഛത്തിസ്ഗഢ് ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


