ഒരു കപ്പ് ചായയ്ക്ക് 1000രൂപ! നൂറോളം വെറൈറ്റികൾ, വിലയിൽ കേമൻ ബോ-ലേ ചായ
മുകുന്ദാപൂരിലെ നിർജാഷ് എന്ന ചായക്കടയിലാണ് ഈ അപൂർവ്വ ചായ ആസ്വദിക്കാൻ അവസരമുള്ളത്

ഒരു കപ്പ് ചായയ്ക്ക് 1000 രൂപ എന്നു കേട്ടാൽ ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ കൊൽക്കത്തയിലെ ഒരു ചെറിയ ചായക്കടയിൽ വിൽക്കുന്ന സ്പെഷ്യൽ ടീയുടെ വിലയാണ് ഇത്. മുകുന്ദാപൂരിലെ നിർജാഷ് എന്ന ചായക്കടയിലാണ് ഈ അപൂർവ്വ ചായ ആസ്വദിക്കാൻ അവസരമുള്ളത്.
പാർത്ത പ്രതിം ഗാംഗുലി എന്നയാളാണ് ചായക്കട നടത്തുന്നത്. 12 രൂപ മുതൽ 1000 രൂപ വരെ വിലയിൽ വ്യത്യസ്തമായ ചായരുചികൾ ഇവിടെ പരീക്ഷിക്കാനാകും. 100ഓളം വിവിധ ചായകളാണ് നിർജാഷിൽ വിൽക്കുന്നത്. ബോ-ലേ ചായയ്ക്കാണ് ഇവിടെ 1000 രൂപ വിലയുള്ളത്. ഒരു കിലോ ബോ ലേ ചായപ്പൊടിക്ക് മൂന്ന് ലക്ഷം രൂപയാണ് വില.
സിൽവർ നീഡിൽ വൈറ്റ് ടീ, ലാവെൻഡർ ടീ, ഹിബിസ്കസ് ടീ, വൈൻ ടീ, തുളസി ജിഞ്ചർ ടീ, ബ്ലൂടിസാനെ ടീ, ടീസ്റ്റാ വാലീ ടീ, മക്കായ്ബാരി ടീ, റൂബിയോസ് ടീ, ഒക്കായിത്തി ടീ എന്നിങ്ങനെ നീളുന്നതാണ് ഇവിടെ ലഭിക്കുന്ന വ്യത്യസ്തതരം ചായകൾ.
ഏഴ് വർഷം മുമ്പാണ് അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാൻ പാർത്ത തീരുമാനിച്ചത്. അങ്ഹനെയാണ് ഒരു ചെറിയ ട്വിസ്റ്റോടു കൂടി സാധാരണ നിലയിൽ പ്രവർത്തിക്കുന്ന ഈ ടീ സ്റ്റോൾ തുടങ്ങാൻ പദ്ധതിയിട്ടത്. 2014ൽ ആരംഭിച്ച നിർജാഷ് ഇപ്പോൾ ആളുകൾ ചോദിച്ചെത്തുന്ന ചായക്കടയായി പേരെടുത്തുകഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

Related News

ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച
അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
