അപകടമുണ്ടാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:06 am IST

News Now

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം. അപകടമുണ്ടാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പുലര്‍ച്ചെ 1.51 നായിരുന്നു അപകടം. റോഡരികില്‍ ആറുപേരാണ് ഉറങ്ങിക്കിടന്നിരുന്നത്. ഇവര്‍ക്കു മേലാണ് വാഹനം പാഞ്ഞുകയറിയത്. 

രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. 

കരീം(52), ഛോട്ടേ ഖാന്‍സ് (25) ഷാ ആലം (38), രാഹുല്‍ (45) എന്നിവരാണ് മരിച്ചത്. 16 വയസ്സുള്ള മനീഷ്, 30 വയസ്സുള്ള പ്രദീപ് എന്നിവരാണ് ചികിത്സയിലുള്ളതെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates