
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് പ്രക്രിയയ്ക്ക് കൂടുതല്‍ പ്രതീക്ഷ പകര്‍ന്ന് റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് അഞ്ചിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഉല്‍പ്പാദനത്തിന് തുടക്കമിട്ടത്. പ്രതിവര്‍ഷം 10 കോടി വാക്സിന് ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം.
കോവാക്സിനും കോവിഷീല്‍ഡിനും പിന്നാലെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ വാക്സിനാണ് റഷ്യയുടെ സ്പുട്നിക്. ഏപ്രില്‍ 12നാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്‍കിയത്. ഇതിന്റെ ഉല്‍പ്പാദനത്തിന് രാജ്യത്ത് തന്നെ തുടക്കം കുറിച്ചത് വാക്സിനേഷന് കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
പനാസിയ ബയോടെക്കിന്റെ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്സിന്റെ ആദ്യ ബാച്ച് റഷ്യയിലേക്ക് അയക്കും. സ്പുട്നിക് വാക്സിന് വികസിപ്പിച്ചെടുത്ത ഗാമലിയയിലെ ലാബില്‍ ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയിലേക്ക് അയക്കുക. ലോകാരോഗ്യ സംഘടനയുടെ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫാക്ടറി സംവിധാനമാണ് പനാസിയ ബയോടെക്കില്‍ ഉള്ളതെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പ്രസ്താവനയില്‍ പറയുന്നു.
BREAKING: RDIF and Panacea Biotec launch the production of Sputnik V in India. #India's @PanaceaBiotec now to produce 100 million doses of #SputnikV per year
â Sputnik V (@sputnikvaccine) May 24, 2021
https://t.co/zgd0WYNxkV pic.twitter.com/ZNeU4Aqi46
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



