
ആനത്താരകള്‍ തടസപ്പെടുത്തരുത്; അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി
'ആനകള്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന സ്വഭാവമുണ്ട്. വിളകള്‍ നശിക്കുന്നു എന്ന കാരണത്താല്‍ മാത്രം അവയുടെ വഴികള്‍ തടസപ്പെടുത്തുമെന്ന് ഒരു സംസ്ഥാനത്തും പറയാനാവില്ല'

ന്യൂഡല്‍ഹി: വിളനാശത്തിന്റെ പേരില്‍ ആനത്താരകള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആനത്താരകളില്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ തടസപ്പെടുത്തലുകള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പരിസ്ഥിതി വനം മന്ത്രാലയത്തോട് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
'ആനത്താരകളില്‍ എതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ല. ആനകള്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന സ്വഭാവമുണ്ട്. വിളകള്‍ നശിക്കുന്നു എന്ന കാരണത്താല്‍ മാത്രം അവയുടെ വഴികള്‍ തടസപ്പെടുത്തുമെന്ന് ഒരു സംസ്ഥാനത്തും പറയാനാവില്ല'- കോടതി വ്യക്തമാക്കി. ആനകളെ തുരത്താന്‍ ഏതെങ്കിലും തരത്തിലുള്ള രീതികള്‍ ഉപയോഗിക്കുന്നത് കോടതി നിരോധിച്ചതാണ്. പലസംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള രീതി പിന്തുടരുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
States can't create blockades in elephant corridors: SC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം


