
തെരുവുനായകള്‍ മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍ ; രോഗികള്ക്കിടയിലൂടെ കറക്കം ( വീഡിയോ)
നാഗ്പൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വാര്‍ഡില്‍ തെരുവുനായ കറങ്ങിനടക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്
നാഗ്പൂര്‍ : തെരുവുനായകളെക്കൊണ്ടുള്ള ശല്യം ഒട്ടുമിക്കപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ആശുപത്രികളിലടക്കം തെരുവുനായകള്‍ വിഹാരകേന്ദ്രമാക്കുന്ന പല റിപ്പോര്‍ട്ടുകളും മുമ്പും നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രോഗികളുടെ വാര്‍ഡില്‍ തെരുവുനായ കറങ്ങിനടക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ആശുപത്രിയിലൂടെ സ്വൈരവിഹാരം നടത്തുന്ന നായകള്‍ രോഗികള്‍ കിടക്കുന്ന കട്ടിലുകള്‍ക്ക് അടിയില്‍ വരെ ചെന്നു നോക്കുന്നു.
ഇതൊന്നും അറിയാതെ കട്ടിലിലും തറയിലും കിടന്നുറങ്ങുന്നവരെയും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ, സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
#WATCH | Stray dogs seen inside a patient ward at Government Medical College and Hospital (GMCH) in Nagpur, Maharashtra. (viral video of Feb 2)
â ANI (@ANI) February 3, 2021
The hospital has launched a probe into the incident. pic.twitter.com/q1br5yp6xJ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


