News Now
മടിയന്മാർക്കും എളുപ്പത്തിൽ ഒരുങ്ങാം; പരീക്ഷിക്കാം ഈ ബ്യൂട്ടി ഹാക്കുകൾ
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

ന്യൂഡല്ഹി: ആഡംബര കല്യാണങ്ങള്, കര്ഷക പ്രക്ഷോഭം, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് എന്നിവയാകാം ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള് കുത്തനെ ഉയരാന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. കോവിഡ് കേസുകള് ഉയരുമ്പോഴും രോഗമുക്തി നിരക്ക് 92.38 ശതമാനമാണ്. രാജ്യത്തിന്റെ കോവിഡ് മരണനിരക്ക് 1.30 ശതമാനമാണെന്നത് ആശ്വാസം പകരുന്നതായും ഹര്ഷവര്ഷന് പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന 11 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചര്ച്ചയിലാണ് ഹര്ഷവര്ധന് ആശങ്ക പങ്കുവെച്ചത്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്, ഝാര്ഖണ്ഡ്, കര്ണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന് എന്നിവയാണ് കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങള്. ഇതില് ഛത്തീസ്ഗഡിലാണ് ഏറ്റവും മോശം സാഹചര്യം. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമാണ്. കേസുകളുടെ എണ്ണത്തില് 10 മടങ്ങിന്റെ വര്ധനയാണ് ഛത്തീസ്ഗഡില് ഉണ്ടായത്. പഞ്ചാബില് 80 ശതമാനം കേസുകളും ബ്രിട്ടനില് കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരാണ്.
മഹാരാഷ്ട്ര, കര്ണാടക, കേരള, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ചികിത്സയിലുള്ളവരില് ഭൂരിഭാഗവും. 75.88 ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളില് നിന്നാണ്. ഇതില് മഹാരാഷ്ട്ര മാത്രം 58 ശതമാനം വരുമെന്നും കണക്കുകള് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

