രാഹുൽ ​ഗാന്ധിയുടെ ഹർജി കേൾക്കാൻ വിസമ്മതിച്ച ജഡ്ജി ​ഗീതാ ​ഗോപിയെയും സ്ഥലം മാറ്റാൻ ശുപാർശ നൽകിയിട്ടുണ്ട്

സുപ്രീം കോടതി/ പിടിഐ
Last Updated :20 January 2024, 9:23 am IST

News Now

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റവുമായി സുപ്രീംകോടതി കൊളീജിയം. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിയുടെ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛക് അടക്കം 23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനാണ് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുള്ളത്. 

അലഹാബാദ്, ഗുജറാത്ത്, പഞ്ചാബ് ആന്റ് ഹരിയാന, തെലങ്കാന ഹൈക്കോടതികളില്‍ നിന്നും നാലു ജഡ്ജിമാരെ സ്ഥലം മാറ്റും. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാരെയും മാറ്റാന്‍ കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 

രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് എം പ്രച്ഛകിനെ പാട്‌ന ഹൈക്കോടതിയിലേക്കാണ് മാറ്റുന്നത്. രാഹുലിന്റെ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജി ഗീതാ ഗോപിയെ മദ്രാസിലേക്കും മാറ്റും. ജസ്റ്റിസ് സമീര്‍ ജെ ദാവെ, ജസ്റ്റിസ് അല്‍പേഷ് വൈ കോഗ്‌ജെ എന്നിവരാണ് സ്ഥലംമാറുന്ന മറ്റു ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാര്‍.

ജസ്റ്റിസ് സമീര്‍ ദാവെയെ രാജസ്ഥാനിലേക്കും, ജസ്റ്റിസ് അല്‍പേഷ് കോഗ്‌ജെയെ അലഹാബാദിലേക്കുമാണ് മാറ്റുന്നത്. അലഹാബാദ് ഹൈക്കോടതിയില്‍ നിന്നും ജഡ്ജിമാരായ വിവേക് കുമാര്‍ സിങ്, പ്രകാശ് പഡിയ, എസ് പി കേസര്‍വാണി, രാജേന്ദ്രകുമാര്‍ എന്നിവരെയാണ് മാറ്റുന്നത്. 

പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസുമാരായ അരവിന്ദ് സിങ് സാംഗ്വാന്‍, അവനീഷ് ജിംഗാന്‍, രാജ് മോഹന്‍ സിങ്, അരുണ്‍ മോംഗ എന്നിവരും തെലങ്കാനയില്‍ നിന്നും ജസ്റ്റിസുമാരായ അനുപമ ചക്രവര്‍ത്തി, മുന്നുരി ലക്ഷ്മണ്‍, എം സുധീര്‍ കുമാര്‍, സി സുമലത എന്നിവരെയും മറ്റു ഹൈക്കോടതികളിലേക്ക് മാറ്റാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates