
ഉറക്കത്തിനിടെ പത്താം നിലയില്‍ നിന്നും താഴേക്ക്; എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങി; അത്ഭുത രക്ഷപ്പെടല്‍; വിഡിയോ
ഒരുമണിക്കൂറിലേറെ നേരം തലകീഴായി കിടന്ന നിതിന്‍ അദിയയെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

സൂറത്ത്: പത്താം നിലയില്‍ ഫ്ലാറ്റില്‍ ജനലിന് സമീപം കിടന്നുറങ്ങുന്നതിനിടെ താഴേക്ക് വീണ 57കാരന് അത്ഭുത രക്ഷപ്പെടല്‍. എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഒരുമണിക്കൂറിലേറെ നേരം തലകീഴായി കിടന്ന നിതിന്‍ അദിയയെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
താഴേക്ക് വീണ നിതിന്‍ അദിയയുടെ കാല് ഗ്രില്ലിനുള്ളില്‍ കുടുങ്ങി തലകീഴായി തൂങ്ങികിടക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇയാളുടെ നിലവിളി കേട്ടാണ് സംഭവം ഫ്ലാറ്റ് നിവാസികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
सà¥à¤°à¤¤ मà¥à¤ बिलà¥à¤¡à¤¿à¤à¤ à¤à¥ बाहर à¤à¤¾à¤² मà¥à¤ फà¤à¤¸à¥ बà¥à¤à¤¼à¥à¤°à¥à¤ à¤à¥ बà¤à¤¾à¤¯à¤¾ à¤à¤¯à¤¾
— Priykant Journalist (@Priykantnews) December 25, 2025
à¤à¤¹à¤¾à¤à¤à¥à¤°à¤¾à¤¬à¤¾à¤¦ डॠमारà¥à¤, राà¤à¤¦à¥à¤° à¤à¥ पास à¤à¤¾à¤à¤® à¤à¥à¤²à¥à¤à¥à¤¸à¥ ठबिलà¥à¤¡à¤¿à¤à¤ मà¥à¤ हà¥à¤ हादसा
फायरफाà¤à¤à¤°à¥à¤¸ नॠ8वà¥à¤ मà¤à¤à¤¼à¤¿à¤² सॠà¤à¤¾à¤² à¤à¤¾à¤à¤à¤° बà¥à¤à¤¼à¥à¤°à¥à¤ à¤à¥ à¤à¤ à¤à¤à¤à¥ à¤à¥ मशà¤à¥à¤à¤¤ à¤à¥ बाद बाहर निà¤à¤¾à¤²à¤¾ #surat #viralvideo #fire #Rander pic.twitter.com/pEiZvm8tBW
സംഭവത്തെക്കുറിച്ച് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ; സൂറത്തിലെ ജഹാംഗീര്‍ബാദ് മേഖലയിലുള്ള 'ടൈംസ് ഗാലക്സി' ബില്‍ഡിങിലെ തന്റെ ഫ്ലാറ്റില്‍ ജനലിന് സമീപം ഉറങ്ങുകയായിരുന്നു അദിയ. ഇതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ പത്താം നിലയില്‍ നിന്നും വീണ അദിയ രണ്ട് നിലകള്‍ താഴെയുള്ള എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയതോടെ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
രാവിലെ എട്ടുമണിയോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് അടക്കമുള്ള മൂന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മൂവരും ചേര്‍ന്ന് ഏകോപിതമായി നടത്തിയ നീക്കത്തിനൊടുവില്‍ ജാദിയയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതിന് പിന്നാലെ അദിയയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Surat man falls from 10th floor in sleep, rescued after getting stuck on 8th-floor window .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒലിച്ചുപോയത് 7.41 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ 'കരടി വിളയാട്ടം', ആറുമാസത്തെ താഴ്ന്ന നിലയില്‍, രൂപയ്ക്ക് 28 പൈസയുടെ നഷ്ടം

ഒരേ കുലയില്‍ ചുവപ്പും പച്ചയും നിറത്തിലുള്ള പഴങ്ങള്‍, അത്ഭുത വാഴക്കുല സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം, ലേലം പോയത് 35,000 രൂപയ്ക്ക്

