
ചെന്നൈ: സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത 75,000വരെയുള്ള വായ്പകള്‍ എഴുതിത്തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. 2025 മെയ് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു.
സംസ്ഥാനത്തെ 14.4 ലക്ഷം കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന് 5,932 കോടി രുപയുടെ അധികബാധ്യത ഉണ്ടാകുമെങ്കിലും കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 75,000 രൂപയ്ക്ക് മുകളില്‍ വായ്പയെടുത്ത കര്‍ഷകരുടെ വായ്പാത്തുകയില്‍ 35,000 രൂപയുടെ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Tamil Nadu CM Vijay announces crop loan waiver up to Rs 75,000 for farmers
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




