‍‍ഡിഎംകെയ്ക്ക് ആശ്വസിക്കാൻ ഉദയനിധി സ്റ്റാലിന്റെ ജയം; നിയമസഭയില്‍ നയിച്ചേക്കും

ടിവികെ സ്ഥാനാര്‍ഥി ഡി സെല്‍വത്തെ പരാജയപ്പെടുത്തി

Tamil Nadu Election Udhayanidhi Stalin win
Udhayanidhi Stalinfb
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :5 മേയ് 2026, 9:36 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ വിജയം. ടിവികെയുടെ കടന്നു വരവില്‍ ഡിഎംകെയ്ക്ക് അടിതെറ്റുകയും സ്റ്റാലിന്‍ ഞെട്ടിക്കുന്ന തോല്‍വി നേരിടുകയും ചെയ്തപ്പോള്‍ ഉദയനിധി ചെപ്പോക്ക് തിരുവള്ളികേനി സീറ്റ് നിലനിര്‍ത്തി.

62,992 വോട്ടുകള്‍ നേടിയാണ് ഉദയനിധിയുടെ ജയം. ടിവികെ സ്ഥാനാര്‍ഥി ഡി സെല്‍വത്തെയാണ് ഉദയനിധി പരാജയപ്പെടുത്തിയത്. 7140 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉദയനിധിയുടെ ജയം. മുന്‍ കോണ്‍ഗ്രസ് നേതാവാണ് ഡി സെല്‍വം.

സ്റ്റാലിന്‍ പരാജയപ്പെട്ടതോടെ നിയമസഭയില്‍ ഡിഎംകെയെ നയിക്കാനുള്ള നിയോഗം ഇതോടെ ഉദയനിധിക്കായി. ഡിഎംകെയുടെ രാഷ്ട്രീയ യാത്ര തളര്‍ച്ചയില്ലാതെ തുടരുമെന്നു എംകെ സ്റ്റാലിന്‍ പാര്‍ട്ടിയുടെ തോല്‍വിക്കു പിന്നാലെ പ്രതികരിച്ചിരുന്നു.

ടിവികെയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഡിഎംകെയ്ക്കു വലിയ നഷ്ടമാണ് സംഭവിച്ചത്. ചെന്നൈ മേഖലയില്‍ ഉദയനിധിയെ കൂടാതെ മന്ത്രി പികെ ശേഖര്‍ബാബു മാത്രമാണ് ജയിച്ചു കയറിയത്.

News Now

Summary

Tamil Nadu Election Result 2026: DMK retains Chepauk-Thiruvallikeni seat, Udhayanidhi Stalin wins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates