
സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളെ പ്രവേശിപ്പിക്കാന്‍ തീരുമാനം ; തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവിറങ്ങി ; 'മാസ്റ്റര്‍' തീയേറ്ററിലേക്ക്
തീയേറ്ററുകളില്‍ എല്ലാ സീറ്റിലേക്കും ആളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന് വിജയ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു

ചെന്നൈ : തമിഴ്നാട്ടില്‍ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സിനിമാ തിയേറ്ററുകളിലും മള്‍ട്ടി പ്ലക്സുകളിലും എല്ലാം 50 ശതമാനം പേരെ പ്രവേശിപ്പിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്.
പുതിയ ഉത്തരവോടെ എല്ലാ സീറ്റിലും ആളെ ഇരുത്താനാകും. തീയേറ്ററുകളില്‍ എല്ലാ സീറ്റിലേക്കും ആളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന് വിജയ് കഴിഞ്ഞദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു.
സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ, വിജയിന്റെ മാസ്റ്റര്‍ സിനിമ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ മാസം 13 നാണ് മാസ്റ്റര്‍ തിയേറ്ററുകളിലെത്തുക.
തമിഴ്നാട്ടില്‍ ഞായറാഴ്ച 867 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ, അരിയാലൂര്‍, പെരമ്പലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



