ഓഫീസില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ചവെള്ളം ഒഴിച്ചു; ഗുരുതരാവസ്ഥയില്‍

നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST


ചെന്നൈ: മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ പുതുപ്പാട്ടു സ്വദേശിയായ തങ്കരാജിനാണ് ഭാര്യയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഭാര്യയ്‌ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു

മൊബൈല്‍ ഫോണ്‍ പാര്‍ട്‌സ് നിര്‍മിക്കുന്ന കമ്പനിയിലെ സൂപ്പര്‍വൈസറാണ് തങ്കരാജ്. ഏഴുവര്‍ഷം മുന്‍പായിരുന്നു പ്രിയയുടെ തങ്കരാജിന്റെയും വിവാഹം. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. ജോലി സ്ഥലത്ത് ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രിയ സംശയിച്ചിരുന്നു. ഇതേ ചൊല്ലി വഴക്കിടല്‍ പതിവായിരുന്നു.

കഴിഞ്ഞ ദിവസം ഇതേചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. പിന്നാലെ തങ്കരാജ് ഉറങ്ങാന്‍ പോയി. ഉറങ്ങുന്നതിനിടെ പ്രിയ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍പ്രകാരം പ്രിയക്കെതിരേ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും കാവേരിപ്പക്കം പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now