
പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി വിവാഹം; 26കാരിയായ അധ്യാപിക അറസ്റ്റില്‍
മാര്‍ച്ച് 5ന് സ്കൂളില്‍ പോയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
ചെന്നൈ: 17കാരനെ വിവാഹം ചെയ്ത 26കാരിയായ അധ്യാപികയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ട്രിച്ചി സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി.
പതിനേഴുകാരനെ കാണാനില്ലെന്ന് കാണിച്ച് മാര്‍ച്ച് 11ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ വിവരം പുറത്തറിയുന്നത്. മാര്‍ച്ച് 5ന് സ്കൂളില്‍ പോയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ അതേദിവസം സ്കൂളിലെ ഒരു അധ്യാപികയെ കാണാതായതായി പൊലീസ് കണ്ടെത്തി. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് ടീച്ചര്‍ പിടിയിലായത്.
തഞ്ചാവൂരിലുള്ള ക്ഷേത്രത്തില്‍ വിവാഹിതരായെന്ന് ഇരുവരും മൊഴി നല്കി. അധ്യാപികയെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
