
ടെലി പ്രോംപ്റ്റര്‍ ചതിച്ചു!; പകച്ച് നിന്ന് മോദി, പരിഹാസവുമായി കോണ്‍ഗ്രസ്; വീഡിയോ വൈറല്‍
ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി

ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി. തുടര്‍ന്ന് പ്രസംഗം തുടരാന്‍ സാധിക്കാതെ വന്ന മോദി എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ ടെലി പ്രോംപ്റ്റര്‍ പ്രസംഗത്തെ പരിഹസിച്ച് രംഗത്തെത്തി.
ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ വിര്‍ച്വലായി പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയെ ടെക്നോളജി ചതിച്ചത്. ഇതിന് പിന്നാലെ എക്കോണമിക് ഫോറം കുറച്ചുനേരത്തേക്ക് ലൈവ് സ്ട്രീമിങ് നിര്‍ത്തിവച്ചു. സാങ്കേതിക തകരാറ് മാറ്റി മോദി വീണ്ടും പ്രസംഗിച്ച് തുടങ്ങിയപ്പോഴാണ് ലൈവ് സ്ട്രീമിങ് പുനരാരംഭിച്ചത്.
BIG BREAKING
â Radhika Khera (@Radhika_Khera) January 17, 2022
The reason behind Prime Minister @narendramodi not addressing Press Conferences REVEALED pic.twitter.com/LDCBDaokWw
ടെലി പ്രോംപ്റ്റര്‍ കേടായതിന് പിന്നാലെ എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചു നോക്കുന്ന പ്രധാനമന്ത്രിയെ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. താന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോയെന്ന് മോദി പരിഭാഷകനോട് ചാദിക്കുന്നുണ്ട്. ഓഡിയോയ്ക്ക് പ്രശ്നമില്ലെന്ന് പരിഭാഷകന് മറുപടി നല്കി. പിന്നാലെ ലൈവ് സ്ട്രീമിങ് നിര്‍ത്തിവച്ചു.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. 'ചില നുണകള്‍ താങ്ങാനുള്ള ശേഷി ടെലി പ്രോംപ്റ്ററിനും ഇല്ല' എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
à¤à¤¤à¤¨à¤¾ à¤à¥à¤ Teleprompter à¤à¥ नहà¥à¤ à¤à¥à¤² पाया।
â Rahul Gandhi (@RahulGandhi) January 18, 2022
മോദിയുടെ ടെലി പ്രോംപ്റ്റര്‍ പ്രസംഗത്തെ വിമര്‍ശിച്ച് നേരത്തെയും കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. മറ്റുള്ളവര്‍ എഴുതിക്കൊടുക്കുന്നത് നോക്കിയാണ് പ്രധാനമന്ത്രി പ്രസംഗം നടത്തുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


