
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ ഏപ്രില്‍ 26 മുതല്‍
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ. രാവിലെ 10.30ന് പരീക്ഷ ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
കോവിഡ് മൂലം ഉണ്ടായ പഠന നഷ്ടം ഒഴിവാക്കാന്‍ ടേം വണ്‍, ടേം ടു പരീക്ഷകള്‍ തമ്മില്‍ കൂടുതല്‍ ഇടവേള അനുവദിച്ചിട്ടുണ്ട്. അതിനാല്‍ വിഷയങ്ങള്‍ പഠിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കും. ജെഇഇ മെയിന്‍ അടക്കമുള്ള മത്സരാധിഷ്ഠിത പരീക്ഷകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചതെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.
പരീക്ഷ രാവിലെ 10.30നാണ് ആരംഭിക്കുക. 26 രാജ്യങ്ങളില്‍ കൂടി പരീക്ഷ നടക്കുന്നതിനാല്‍ പരീക്ഷാ സമയത്തില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുണ്ട്. ഏപ്രില്‍ അവസാനം ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ നേരത്തെ പരീക്ഷ നടത്തണമെന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ഒരേ സമയം പരീക്ഷ നടക്കുന്നതിനാല്‍ സമയത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഇതേ കാരണത്താല്‍ രണ്ടു ഷിഫ്റ്റുകളായി പരീക്ഷ നടത്താനും സാധിക്കില്ലെന്നും സിബിഎസ്ഇ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

Related News

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ

ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ
