
കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം
ലഷ്കര്‍ ഭീകരന് അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്.

ശ്രീനഗര്‍: പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. ലഷ്കര്‍ ഭീകരന് അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഇയാള്‍ അടുത്തിടെയാണ് ലഷ്കറെ തയ്ബയില്‍ ചേര്‍ന്നത്. അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. മറ്റൊരു സൈനികനു പരുക്കേറ്റു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്.
#AwantiporaEncounterUpdate: Killed #terrorist identified as Aqib Mustaq Bhat of #Pulwama (A category). He initially worked for HM #terror outfit, nowadays he had been working with TRF. #Killer of late Sanjay Sharma #neutralised: ADGP Kashmir@JmuKmrPolice https://t.co/1EdTeobWYP
â Kashmir Zone Police (@KashmirPolice) February 28, 2023
ഞായറാഴ്ചയാണ് പുല്‍വാമയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശര്‍മ കൊല്ലപ്പെട്ടത്.താമസസ്ഥലമായ അചാനില്‍ നിന്ന് ചന്തയിലേക്കു പോകും വഴിയാണ് ഭീകരന് സഞ്ജയ്ക്കു നേരെ വെടിയുതിര്‍ത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



