ട്രാക്കിനോട് ചേര്‍ന്ന് ടിക് ടോക് വീഡിയോ ഷൂട്ട്; ട്രെയിന്‍ 17കാരനെ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ
തെലങ്കാനയില്‍ ട്രാക്കിന് അരികിലൂടെ നടന്നുപോകുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിച്ചു ബിടെക് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്കിന് അരികിലൂടെ നടന്നുപോകുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിച്ചു ബിടെക് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. 17വയസുള്ള ചിന്താകുല അക്ഷയ് രാജുവാണ് അപകടത്തില്‍പ്പെട്ടത്.
ഹനംകൊണ്ട ജില്ലയിലെ കാസിപേട്ട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഉദ്ദേശിച്ച് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രാക്കിന് അരികിലൂടെ നടന്നുപോകുമ്പോള്‍ ട്രെയിന്‍ വരുന്ന ടിക് ടോക് വീഡിയോ മൊബൈലില്‍ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടത്.
ഇതനുസരിച്ച് ഇരുപോക്കറ്റിലും കൈയിട്ട് ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോഴാണ് പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ അക്ഷയ് രാജുവിനെ ഇടിച്ചത്. മുന്നില്‍ നിന്ന് കൂട്ടുകാര്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
Tik Tok video of a 17 year old https://t.co/XzIMOQclJ6. student trying to shoot the video on railway track for tik tok on Sunday. A high speed train collided while beside the track near to the Kazipet railway station on Sunday. @XpressHyderabad @NewIndianXpress @Kalyan_TNIE pic.twitter.com/NCn8s68Xfq
â R V K Rao (@RVKRao2) September 4, 2022
ട്രെയിന്‍ പിന്നില്‍ നിന്ന് വരുമ്പോള്‍ ഒച്ചയെടുത്ത് കൂട്ടുകാര്‍ അക്ഷയ് രാജുവിന് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇടിയുടെ ആഘാതത്തില്‍ അക്ഷയ് രാജു തെറിച്ചുവീണു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അക്ഷയ് രാജുവിനെ വാറങ്കലിലെ എംജിഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


