സ്വകാര്യ ആശുപത്രികളില്‍ 800; സര്‍ക്കാരിന് 325 രൂപ; മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:10 am IST

ന്യൂഡല്‍ഹി: മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു. സ്വകാര്യ മേഖലയില്‍ വാക്‌സിന്റെ വില 800 രൂപയാണ്. സര്‍ക്കാര്‍ ആശുപത്രികൾക്ക് വാക്‌സിന്‍ വില 325 രൂപയായും നിശ്ചയിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം. 

സ്വകാര്യആശുപത്രികളില്‍ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടുമ്പോള്‍ വില ഇനിയും ഉയരും. 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍, നികുതി അടക്കം ആയിരം രൂപയോളം നല്‍കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ വാക്‌സിന്‍ കോവിന്‍ ആപ്പിലൂടെ ലഭ്യമാകും. 

ഇന്‍കോ വാക് എന്ന വാക്‌സിന്‍ ജനുവരി നാലാമത്തെ ആഴ്ചയോടെ വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now