കൂട്ടത്തോടെ പുഴ നീന്തിക്കടന്ന് ആനകള്‍ കരയിലേക്ക്; സുന്ദര വീഡിയോ 

ആനക്കൂട്ടം പുഴ നീന്തികടക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

പുഴ നീന്തിക്കടക്കുന്ന ആനക്കൂട്ടം
Last Updated :20 January 2024, 8:39 am IST

കൂട്ടത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ജീവിയാണ് ആന. കാട്ടില്‍ ആനയെ കൂട്ടത്തോടെയല്ലാതെ ഒറ്റയ്ക്ക് കാണുന്നത് അപൂര്‍വ്വമാണ്. ഈ ഒത്തൊരുമ പുഴ നീന്തി കടക്കുമ്പോഴും ആനകള്‍ ലംഘിക്കാറില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

ആനക്കൂട്ടം പുഴ നീന്തി കടക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വരിവരിയായി ആന പുഴ നീന്തികടക്കുന്നതാണ് വീഡിയോയിലുള്ളത്. 

ആനക്കൂട്ടത്തില്‍ കുട്ടിയാനകളും ഉണ്ട്. പുഴയുടെ നടുവില്‍ നിന്ന്് കരയിലേക്ക് ആനക്കൂട്ടം നീന്തി കയറുന്ന സുന്ദരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now