ഇതുവരെ 97,82,669 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

കോവിഡ് പരിശോധന / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗതീവ്രത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,021 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 21,131 പേരാണ് ഇന്നലെ രോഗമുക്തരായത്. 

നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 2,77,301 ആയി. ഇതുവരെ 97,82,669 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ 20,021 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,02,07,871 ആയി ഉയര്‍ന്നിട്ടുണ്ട്. 

ഇന്നലെ മാത്രം 279 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം  1,47,901 ആയി ഉയര്‍ന്നിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates