പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

18 വയസ്സിനു താഴെയുള്ളവര്‍ നല്‍കുന്ന സമ്മതത്തെ പോക്‌സോ നിയമം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷും ജസ്റ്റിസ് കെ. കെ. രാമകൃഷ്ണനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി

 Madras High Court
Madras High Court The new indian express
Edited by :ആതിര അഗസ്റ്റിന്‍
Last Updated :16 ജൂൺ 2026, 5:17 pm IST

ചെന്നൈ: ഉഭയസമ്മതത്തോടെയായിരുന്നു എന്നതുകൊണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ആവര്‍ത്തിച്ചുള്ള ലൈംഗിക ബന്ധത്തിലൂടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ 19-കാരനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധിക്കെതിരായ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. 18 വയസ്സിനു താഴെയുള്ളവര്‍ നല്‍കുന്ന സമ്മതത്തെ പോക്‌സോ നിയമം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷും ജസ്റ്റിസ് കെ. കെ. രാമകൃഷ്ണനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം ജാതിയുടെ പേര് പറഞ്ഞ് ബന്ധത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും കുഞ്ഞിന് ജന്മം നല്‍കുകകയും ചെയ്തപ്പോഴാണ് അമ്മ പോക്‌സോ കേസ് നല്‍കിയത്.

താനും പെണ്‍കുട്ടിയും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ടെന്നും ലൈംഗികബന്ധം ഉഭയസമ്മതത്തോടെയായിരുന്നെന്ന് പ്രോസിക്യൂഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞു. കൗമാരപ്രായത്തിലുള്ള രണ്ടുപേര്‍ തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കാന്‍പാടില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ലൈംഗികബന്ധത്തിലൂടെ ഗര്‍ഭിണിയായാല്‍ അത് കുറ്റമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. എതിര്‍വാദം അംഗീകരിച്ചാല്‍ പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രണയബന്ധമെന്നപേരില്‍ അതിനെ കുറ്റവിമുക്തമാക്കാന്‍ പോക്‌സോ നിയമത്തില്‍ വകുപ്പില്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ സമ്മതത്തെ സമ്മതമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

News Now

Summary

The Madras High Court ruled that a minor's consent does not validate sexual relations under the POCSO Act.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates