രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്നലെ 37,725 പേര്‍ക്ക് രോഗ മുക്തി; പുതിയ കേസുകള്‍ 31,522 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. 

ഇന്നലെ 412 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,41,772 ആയി. 

നിലവില്‍ 3,72,293 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 37,725 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗ മുക്തി നേടിയവരുടെ ആകെ എണ്ണം  92,53,306 ആയി ഉയര്‍ന്നു. 

രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 97,67,372 ആയി ഉയര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates