കഴിഞ്ഞദിവസമാണ് നിപ രോ​ഗലക്ഷണങ്ങളോടെ ഇയാളെ മം​ഗലൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

മം​ഗലൂരു : മം​ഗലൂരുവിൽ ചികിൽസയിലുള്ള കർണാടക സ്വദേശിക്ക് നിപ ഇല്ലെന്ന് പരിശോധനാഫലം. കർണാടകയിലെ കാർവാർ സ്വദേശിയുടെ പരിശോധനാ ഫലം നെ​ഗറ്റീവ് ആണ്. പൂനെ എൻഐവിയിലാണ് സ്രവം പരിശോധിച്ചത്. 

കഴിഞ്ഞദിവസമാണ് നിപ രോ​ഗലക്ഷണങ്ങളോടെ ഇയാളെ മം​ഗലൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി  ലാബ് ടെക്‌നീഷ്യനായ ഇയാൾ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. 

ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തിരുന്നു. നിപ രോ​ഗബാധ സംശയത്തെത്തുടർന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates