
News Now
ബിയര് കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്...; നിയമസഭയ്ക്കുള്ളില് നിരോധിത വസ്തുക്കള് എത്തിയത് പലതവണ!

'ഒരു മകനെ കൊലയ്ക്ക് കൊടുത്തു, മറ്റൊരു മകനെ ജയിലിലാക്കി'; കൊടുങ്ങല്ലൂര് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

മടിയന്മാർക്കും എളുപ്പത്തിൽ ഒരുങ്ങാം; പരീക്ഷിക്കാം ഈ ബ്യൂട്ടി ഹാക്കുകൾ
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

ന്യൂഡല്ഹി : രാജ്യത്ത് പുതുതായി 46,232 പേര്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തുടര്ച്ചയായ മൂന്നാം ദിവസമാണ് 40,000 ലേറെ പേര്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90,50,598 ആയി ഉയര്ന്നു.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 564 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,32,726 ആയി ഉയര്ന്നിട്ടുണ്ട്. രാജ്യത്ത് നിലവില് ചികില്സയിലുള്ളത് 4,39,747 പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,715 പേരാണ് രോഗമുക്തി നേടി ആശുപത്രികളില് നിന്നും ഡിസ്ചാര്ജ് ചെയ്തത്. ഇതോടെ ഇന്ത്യയില് ആകെ രോഗമുക്തരുടെ എണ്ണം 84,78,124 ആയി എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ വരെ ( നവംബര് 20 വരെ ) 13,06,57,808 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 10,66,022 സാംപിളുകള് പരിശോധിച്ചതായി ഐസിഎംആര് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

