
News Now
രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ നടക്കുന്ന കുംഭമേള ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേളയിലെ പ്രധാന ചടങ്ങുകളായ രണ്ടു ഷാഹി സ്നാനങ്ങള്‍ നടന്നുകഴിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് തുര്‍ന്നുള്ള ചടങ്ങുകള്‍ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.
ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വറായ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. കോവിഡിന്റെ പ്രധാനപ്പെട്ട രണ്ടു ചടങ്ങുകള്‍ കഴിഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിവിശേഷവുമുണ്ട്. അതിനാല്‍ തുടര്‍ ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തണമെന്നാണ് മോദി നിര്‍ദേശിച്ചത്. കുംഭമേളയിലെ അടുത്ത പ്രധാന സ്നാന ചടങ്ങ് ഈ മാസം 27 നാണ് നടക്കേണ്ടത്.
പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ജനക്കൂട്ടം വലിയ തോതില്‍ കുംഭമേളയിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേള വേദിയില്‍ കോവിഡ് മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കുംഭമേള ചടങ്ങുകള്‍ അവസാനിപ്പിക്കാന്‍ സംഘാടകര്‍ ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


