രാജ്യ തലസ്ഥാനത്തും ഡല്‍ഹി അതിര്‍ത്തിയിലും തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍, തെരുവിലാണ് ഗുരു നാനാക് ജയന്തി ആഘോഷിച്ചത്.

Last Updated :20 January 2024, 8:33 am IST

News Now

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരത്തിനിടെ ഗുരു നാനാക് ജയന്തി ആഘോഷിച്ച് പഞ്ചാബിലെ കര്‍ഷകര്‍. രാജ്യ തലസ്ഥാനത്തും ഡല്‍ഹി അതിര്‍ത്തിയിലും തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍, തെരുവിലാണ് ഗുരു നാനാക് ജയന്തി ആഘോഷിച്ചത്.

ഇവര്‍ സമര വേദികളില്‍ പൂജകള്‍ നടത്തി. ഗുരുനാനാക്കിന്റെ 551ആം ജന്‍മദിന വാര്‍ഷികമാണ് ഇന്ന്. സുവര്‍ണ ക്ഷേത്രത്തിലും മറ്റും പ്രത്യേക പൂജകള്‍ സംഘടിപ്പിക്കുന്നുണ്ട്. 

ഡല്‍ഹിയിലെ ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞദിവസം കര്‍ഷക സംഘടനകള്‍ തള്ളിക്കളഞ്ഞിരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ അഞ്ച് വഴികളിലും അണിനിരന്ന കര്‍ഷകര്‍, ഇവിടങ്ങളില്‍ തന്നെ തുടരുമെന്നും ഉപാധികളോടെയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates