
മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേക്ക് എടുത്തുചാടി; വീഡിയോ
കിണറ്റില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേക്ക് എടുത്ത് ചാടുന്ന വീഡിയോ വൈറലാകുന്നു
കിണറ്റില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേക്ക് എടുത്ത് ചാടുന്ന വീഡിയോ വൈറലാകുന്നു. കൂട്ടുകാരുടെ സഹായത്തോടെ മൂര്‍ഖന്‍ പാമ്പിനെ കിണറ്റില്‍ നിന്ന് രക്ഷിച്ച് പുറത്തേയ്ക്ക് എത്തിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. മൂര്‍ഖന്‍ പാമ്പിനെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവാവ് കിണറ്റില്‍ ചാടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. യുവാവിനെ കണ്ട് മൂര്‍ഖന്‍ പാമ്പ് നീന്തി അകന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അവസാനം യുവാവിന്റെ അടുത്തേക്ക് വരുന്ന പാമ്പിനെ പിടികൂടിയ ശേഷം കൂട്ടുകാരുടെ സഹായത്തോടെ പുറത്തേയ്ക്ക് കൊണ്ടുവരുന്നതാണ് വീഡിയോയുടെ അവസാനം. മതിയായ പരിശീലനം ലഭിക്കാതെ ഇത്തരത്തിലുള്ള സാഹസത്തിന് മുതിരരുതെന്ന് സുശാന്ത നന്ദ ട്വീറ്റില്‍ മുന്നറിയിപ്പ് നല്കി.
âIn compassion lies the worldâs true strengthâ
â Susanta Nanda IFS (@susantananda3) February 16, 2021
Man jumps into well to save a cobra from drowning. And with help of his friends brings it out to safety. Remarkable...
Never try this if ur not trained. Can be fatal. Shared by â¦@NaveedIRSâ© pic.twitter.com/tFibRJrrG2
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



