
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

കൊല്‍ക്കത്ത: ഷോര്‍ട്ട്സ് ഇട്ടുവന്നതിന് തന്നെ എസ്ബിഐ ജീവനക്കാര്‍ ബാങ്കില്‍ കയറ്റിയില്ലെന്ന ആരോപണവുമായി യുവാവ്. കൊല്‍ക്കത്ത സ്വദേശിയായ ആശിഷ് എന്നയാളാണ് ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേപ്പറ്റി വലിയ ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്.
ഷോര്‍ട്സ് ധരിച്ചെത്തിയ തന്നോട്, ബാങ്ക് ജീവനക്കാര്‍, പാന്റ്സ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടെന്നാണ് ആശിഷ് പറയുന്നത്. ഉപയോക്താക്കള്‍ എന്തുതരം വസ്ത്രം ധരിക്കണമെന്ന് എസ്ബിഐ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടോയെന്ന് ആശിഷ് ചോദിച്ചു. 2017ലും തനിക്ക് സമാനമായ അനുഭവം പൂനെയിലെ ബാങ്കില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആശിഷിന്റെ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകള്‍ വരുന്നുണ്ട്. എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഡ്രസ് കോഡ് പാലിക്കേണ്ടിവരുമെന്ന് മറ്റു ചിലര്‍ പറയുന്നു.
Hey @TheOfficialSBI went to one of your branch today wearing shorts, was told that I need to come back wearing full pants as the branch expects customers to "maintain decency"
â Ashish (@ajzone008) November 16, 2021
Is there some sort of an official policy on what a customer can wear and cannot wear?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



