'കാരുണ്യത്തിന്റെ കൈ', ദാഹിച്ച് വലഞ്ഞ നായ പൈപ്പിന്‍ ചുവട്ടില്‍; വെള്ളം കുടിക്കാന്‍ വഴിയില്ല, രക്ഷകയായി യുവതി- വീഡിയോ 

കടുത്ത വെയിലില്‍ മനുഷ്യനെ പോലെ തന്നെ മൃഗങ്ങളും വെള്ളത്തിനായി അലയുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

പൈപ്പിന് അരികില്‍ നില്‍ക്കുന്ന നായയുടെ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

കടുത്ത വെയിലില്‍ മനുഷ്യനെ പോലെ തന്നെ മൃഗങ്ങളും വെള്ളത്തിനായി അലയുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടുത്ത വേനലില്‍ വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ വനംവകുപ്പ് കാട്ടിലും മറ്റും കുടിവെള്ളത്തിന് സൗകര്യം ഒരുക്കാറുണ്ട്. ഇപ്പോള്‍ വെയില്‍ കൊണ്ട് തളര്‍ന്ന തെരുവുനായ പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ കാരുണ്യത്തിന്റെ കരങ്ങള്‍ നീളുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

റോഡരികില്‍ ഒരു പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാനാണ് നായ ശ്രമിച്ചത്. പക്ഷേ പൈപ്പ് അടച്ചിരുന്നത് കാരണം വെള്ളം കുടിക്കാന്‍ വഴിയില്ലാതെ നായ കഷ്ടപ്പെട്ടു. പൈപ്പിനെ നക്കി തുടച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ഒരു കൈ പൈപ്പിനു മുകളില്‍ എത്തുന്നത്. നായയുടെ ദയനീയാവസ്ഥ കണ്ട് അതുവഴി പോയ യുവതി പൈപ്പ് തുറന്നുകൊടുക്കാന്‍ എത്തുകയായിരുന്നു.

നായ ആദ്യം സംശയിച്ച് പിന്മാറിയെങ്കിലും പിന്നീട് വെള്ളം കുടിക്കാന്‍ എത്തുകയായിരുന്നു. നിസാരമെന്ന് കരുതുന്ന കാര്യങ്ങള്‍ ചില സമയങ്ങളില്‍ വലിയൊരു മാറ്റം ഉണ്ടാക്കുമെന്ന് പറയുന്നത് വെറുതെയല്ലെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

thirsty dog ​​near pipe; There is no way to drink water, a young woman helped