നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് നിതീഷ് കുമാറിന്റെ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്

നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍/ പിടിഐ
Last Updated :20 January 2024, 8:32 am IST

News Now

പട്‌ന: ഇത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയുംം ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് നിതീഷ് കുമാറിന്റെ സുപ്രധാന പ്രഖ്യാപനം. പൂര്‍ണിയയിലെ റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

'ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ്. മറ്റാന്നാള്‍ എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നല്ലതുപോലെ അവസാനിക്കട്ടെ'- നിതീഷ് പറഞ്ഞു. 

നിതീഷിന് വയസ്സായെന്നും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കിതയ്ക്കുന്നെന്നുമുള്ള ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ പരാമര്‍ശം വിവാദമായിരുന്നു. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും മികച്ച പോളിങ്ങാണ് ബിഹാറില്‍ രേഖപ്പെടുത്തിയത്. കോവിഡ് കാലത്തും ഇളക്കമറിച്ചുള്ള പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പത്താംതീയതിലാണ് ഫലം പുറത്തുവരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates