
അമര്‍, അക്ബര്‍, ആന്റണി...; സിംഹക്കുട്ടികള്‍ക്ക് പേര് നല്കി സുവോളജിക്കല്‍ പാര്‍ക്ക്- വീഡിയോ
ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൂന്ന് സിംഹക്കുട്ടികള്‍ക്ക് പഴയ ബോളിവുഡ് ഹിറ്റ് ചിത്രത്തെ ഓര്‍മ്മിപ്പിച്ച് പേര് നല്കി

ഭുവനേശ്വര്‍: ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൂന്ന് സിംഹക്കുട്ടികള്‍ക്ക് പഴയ ബോളിവുഡ് ഹിറ്റ് ചിത്രത്തെ ഓര്‍മ്മിപ്പിച്ച് പേര് നല്കി. 1977ലെ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയെ അനുസ്മരിച്ചാണ് പേര് നല്‍കിയത്. സുവോളജിക്കല്‍ പാര്‍ക്കിലെ ഏഴു വയസുള്ള രേവയാണ് മൂന്ന് സിംഹക്കുട്ടികള്ക്കും ജന്മം നല്‍കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ അമ്മസിംഹം രേവ ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ഐസിയുവില്‍ പരിചരിച്ചാണ് സിംഹക്കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയത്. കുട്ടികളെ നോക്കാന്‍ അമ്മസിംഹം താത്പര്യം കാണിക്കാതെ വന്നതോടെ പരിചരണം ഏറ്റെടുക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുശാന്ത നന്ദ പറഞ്ഞു.
ഞായറാഴ്ചയാണ് സിംഹക്കുട്ടികള്‍ ജനിച്ചത്. നിലവില്‍ അമറിന് 1.360 കിലോ തൂക്കമുണ്ട്. അകബര് 1.380, ആന്റണി 1.520 എന്നിങ്ങനെയാണ് മറ്റു സിംഹക്കുട്ടികളുടെ തൂക്കം.
Welcome Amar, Akbar & Anthonyâºï¸âºï¸
— Susanta Nanda (@susantananda3) March 25, 2024
Seven year old Asiatic lion Rewa at Nandankanan Biological park has given birth to three male cubs. As the mother abandoned them, they were stabilised in neonatal ICU & are being hand reared now. pic.twitter.com/mQuRSeXTOM
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്




