ഒന്നിന് പിറകെ ഒന്നായി ആറെണ്ണം, കാനനപാത മുറിച്ചു കടക്കുന്ന കടുവാക്കൂട്ടം; അപൂർവ്വം- വീഡിയോ
വിനോദ സഞ്ചാരികളുടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് വനപാത മുറിച്ച് കടന്ന് കടുവാക്കൂട്ടമെത്തിയത്
ഇന്ത്യൻ കാടുകളിൽ കടുവകളുടെ എണ്ണം കുറയുന്നതായി വർഷങ്ങൾക്ക് മുൻപ് വന്യജീവി സംരക്ഷണ പ്രവർത്തകർ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. അടുത്തകാലത്തായി കടുവകളുടെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആശ്വാസം പകരുന്നതാണ്. കാനനപാത മുറിച്ചു കടക്കുന്ന കടുവാക്കൂട്ടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ കൗതുകമാകുന്നത്.
വിനോദ സഞ്ചാരികളുടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് വനപാത മുറിച്ച് കടന്ന് കടുവാക്കൂട്ടമെത്തിയത്. സുശാന്ത നന്ദ ഐഎഫ്എസാണ് ഈ അപൂർവ കാഴ്ചയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കാനന പാതയിലൂടെ ഒന്നിനു പിറകെ ഒന്നായി ആറ് കടുവകളാണെത്തിയത്.
If you havenât seen a tiger herd, here it is
â Susanta Nanda IFS (@susantananda3) June 12, 2022
Remarkable here to note is, a tigress usually have a litter of 2 to 4 only. Five is unusual and survival of all the cubs is rare. Indicating a high density of prey animals in the habitat & little human influence on it. pic.twitter.com/x4tQFiA0z1
വാഹനത്തിലുണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. കൂട്ടത്തിൽ ഒരു കടുവ കൗതുകത്തോടെ വാഹനത്തിന് മുന്നിലേക്ക് വന്നതിന് ശേഷം തിരികെ പോകുന്നതും വിഡിയോയിൽ കാണാം. സാധാരണയായി രണ്ട് മുതൽ പരമാവധി നാല് കുഞ്ഞുങ്ങളെ വരെയാണ് പെൺകടുവകൾ പ്രസവിക്കാറുള്ളത്. അഞ്ച് കുഞ്ഞുങ്ങൾ അസാധാരണമാണെന്നും അതിൽ എല്ലാം തന്നെ ജീവനോടെ ശേഷിക്കുന്നത് അപൂർവ്വമാണെന്നും സുശാന്ത നന്ദ കുറിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക


