സോഷ്യല്‍ മീഡിയയില്‍ തര്‍ക്കിച്ച യുവാവിനെ ഭീഷണിപ്പെടുത്താനായി 450 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ ടിക് ടോക് താരം അറസ്റ്റില്‍

കീര്‍ത്തി പട്ടേല്‍/ഐഎഎന്‍എസ്‌
Last Updated :20 January 2024, 9:10 am IST

News Now

സൂറത്ത്: സോഷ്യല്‍ മീഡിയയില്‍ തര്‍ക്കിച്ച യുവാവിനെ ഭീഷണിപ്പെടുത്താനായി 450 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ ടിക് ടോക് താരം അറസ്റ്റില്‍. കീര്‍ത്തി പട്ടേല്‍ ആണ് കൂട്ടാളികള്‍ക്കൊപ്പം പിടിലിയായത്. 

യുവാവും ടിക് ടോക് താരത്തിന്റെ കൂട്ടാളികളും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങും മുമ്പ് പൊലീസ് ഇടപെടുകയായിരുന്നു. അന്യായമായി സംഘം ചേരല്‍, പ്രകോപനപരമായി സംസാരിക്കുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഇവരെ പിടികൂടിയതെന്ന് ഭേസാന്‍ പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഏറ്റുമുട്ടിയ ജമാ ഭയാനി എന്നയാളെ ഭീഷണിെേപ്പടുത്താനാണ് കീര്‍ത്തിയും കൂട്ടാളികളും വന്നതെന്ന് പൊലിീസ് പറഞ്ഞു. ഇതാനായി മാത്രം 450 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവര്‍ വന്നത്. 

നേരത്തെ അഹമ്മദാബാദില്‍ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീര്‍ത്തി അറസ്റ്റിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates